ദുല്‍ഖര്‍ കമന്റ് ചെയ്യുവോ…ചോദിച്ച് കേരള പോലീസ്; പിന്നാലെ താരത്തിന്റെ  കമന്റ് 

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ രസകരമായ ട്രോളുകളും,  ക്യാപ്ഷനുകളും പങ്കുവയ്‍ക്കാറുണ്ട്. പൊതുജന ബോധവത്‍കരണം ഉദ്ദേശിച്ചുള്ള ട്രോളുകളും, വീഡിയോകളുമാണ് കേരള പോലീസ് പങ്കുവയ്‍ക്കാറുള്ളത്. ഇത്തവണ പങ്കുവെച്ചിരിക്കുന്നത് നടൻ ദുല്‍ഖറിന്റെ വീഡിയോ ആണ്. ദുല്‍ഖര്‍ അതിന് കമന്റുമായി എത്തുകയും ചെയ്‍തു.

 ദുല്‍ഖറിന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ഒരു രംഗമാണ് കേരള പോലീസ് ഇത്തവണ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനം ആ രംഗത്ത് ഉണ്ട്. ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട നിലയിലാണ്. ദുല്‍ഖര്‍ കമന്റ് ചെയ്യുവോ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്ന് എന്ന് ആദ്യ കമന്റായും ഇട്ടു. പിന്നാലെ ദുല്‍ഖറിന്റെ കമന്റും വന്നു. ഹെല്‍മറ്റ് മസ്റ്റ് ആണ് എന്നാണ് ദുല്‍ഖര്‍ കമന്റ് എഴുതിയിരിക്കുന്നത്. എന്തായാലും കേരള പോലീസ് പങ്കുവെച്ച വീഡിയോയും ,ദുല്‍ഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു. ഇത് കേരള പോലീസിന്റെ വിജയം, പോലീസ് ഏമാനെ പേടിയുണ്ട് അല്ലേ എന്നൊക്കെയാണ് ദുല്‍ഖറിന്റെ കമന്റിന് മറുപടിയായി ആരാധകര്‍ എഴുതിയിരിക്കുന്നത്.

Related Articles

Back to top button