ശബരിമല സ്വർണക്കവർച്ച കേസ്; ‘ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് ജാമ്യം നൽകരുതെന്ന് എസ്ഐടി

ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ആളും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ എസ് ജയശ്രീയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി സുപ്രീം കോടതിയിൽ. കേസിൽ ജയശ്രീയ്ക്കുള്ള പങ്ക് വ്യക്തായതാണെന്നും ജാമ്യം നൽകരുതെന്നും പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബോർഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ജയശ്രീ പ്രവർത്തിച്ചതെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. ജയശ്രീയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും എസ്ഐടിയുടെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കവർച്ച കേസിലെ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് നൽകാനുള്ള 2019ലെ ഉത്തരവിറക്കിയത് ജയശ്രീയെന്നാണ് കണ്ടെത്തൽ. മുൻപ് ഹൈക്കോടതി രണ്ട് തവണ ജയശ്രീയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടർന്ന് ജയശ്രീ സുപ്രീം കോടതിയിലേക്ക് നീങ്ങുകയായിരുന്നു. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് ജയശ്രീ അറിയിച്ചിരുന്നത്. തനിക്ക് സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു ജയശ്രീയുടെ വാദം.

Related Articles

Back to top button