ബാധയൊഴിപ്പിക്കാൻ അമ്മയ്ക്കൊപ്പം ജ്യോത്സ്യനടുത്തെത്തി, പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി…
കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജ്യോത്സ്യൻ ഒളിവിലാണെന്നുംഅന്വേഷണം തുടരുന്നതായും പുത്തൂർ പൊലീസ് വ്യക്തമാക്കി



