ഏതാണ് തന്ത്രി  പണം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനം? വെളിപ്പെടുത്താതെ എസ്ഐടി, രേഖകൾ കോടതിയിൽ ഹാജരാക്കും

തന്ത്രി കണ്ഠര് രാജീവർക്ക് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം ഉണ്ടായിരുന്നു എന്നതിൽ ഉറച്ച് പ്രത്യേക അന്വേഷണ സംഘം. 2017ന് മുമ്പാണ് നിക്ഷേപം നടത്തിയത്. രേഖകളും,  വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം പറയുന്നു. തന്ത്രിക്ക് തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം ഇല്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജു വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തന്ത്രി നിക്ഷേപം നടത്തിയിട്ടുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്ന എസ്ഐടി ഏതാണ് പണം നിക്ഷേപിച്ച ആ സ്ഥാപനമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button