വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം.. പ്രതി പിടിയില്‍

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം. പരവൂര്‍ കൂനയില്‍ പാലമൂട്ടില്‍ പടിഞ്ഞാറ്റതില്‍ രാജിത്ത്(28) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പ്രതി യുവതിയുടെ വീടിന്റെ ജനല്‍ പൊളിച്ച് ഉള്ളില്‍ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.



