വെമ്പായത്ത് ഞെട്ടിക്കുന്ന അപകടം; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, അപകടത്തിൽ …. 

വെമ്പായം കൊപ്പത്ത് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കടയിലേക്ക് വേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും,  അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന്  ഈ മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളു

Related Articles

Back to top button