‘അവിടെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇങ്ങോട്ടു വരട്ടെ’; ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പും കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. അവർ വന്നാൽ സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. ‘പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേർത്തിരുന്നു. അതിന്റെ വിഷയമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങൾ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവിടേക്ക് വന്നാൽ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോൾ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവർ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണ്’. ജോസ് കെ മാണി പറഞ്ഞു.

‘എന്തൊക്കെയായാലും അവിടെ നിൽക്കുമ്പോൾ സൂക്ഷിച്ചോളൂ. എൽഡിഎഫിലേക്ക് വരുമോയെന്നൊക്കെ അവർ പറയട്ടെ. എന്തായാലും അവർക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. മുമ്പ് തറവാട്ടിൽ വന്നപ്പോൾ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോൾ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെ’ന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Back to top button