ഇനിയും  ജിമ്മുകള്‍ക്ക് നിയന്ത്രണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

നാടെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ സജീവമാകുന്ന ജിമ്മുകള്‍ക്ക് നിയന്ത്രണം വന്നേക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. ഉത്തർപ്രദേശിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ജിമ്മുകൾക്കെതിരായ പരാതിയിലാണ് നടപടി. പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ പറഞ്ഞു. നിരവധി ജിമ്മുകളിൽ ആരോഗ്യകരമല്ലാത്ത രീതികൾ നടപ്പാകുന്നുണ്ട്. ജിമ്മുകളിൽ പരിശോധനകൾ കർശനമാക്കണം. ജിമ്മുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണമെന്നും അവര്‍ വ്യക്തമാക്കി.  എല്ലാ സംസ്ഥാന സെക്രട്ടറിമാരും ജിമ്മുകളെ സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണം. ജിം സ്ഥാപിക്കുന്നതിൽ സർക്കാർ നടപ്പാക്കിയ മാർഗനിർദേശങ്ങൾ സമർപ്പിക്കണം.ലൈസൻസുകൾ നൽകുന്നതിലെ മാനദണ്ഡം എന്ത് ? പരിശോധനകളെ സംബന്ധിച്ചും വിശദാംശങ്ങൾ നൽകണം. സമാന നിർദേശങ്ങൾ  കേന്ദ്രത്തിനും നല്‍കിയിട്ടുണ്ട്,  രണ്ടാഴ്ച്ചയ്ക്കുള്ളിൽ സമ്പൂർണ്ണ റിപ്പോർട്ട് നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.

Related Articles

Back to top button