മാവേലിക്കര മുൻ എംഎൽഎ എം മുരളി അന്തരിച്ചു..

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന എം മുരളി അന്തരിച്ചു. അല്പസമയം മുമ്പാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലുതവണ തുടർച്ചയായി മാവേലിക്കര മണ്ഡലത്തിൽ എംഎൽഎയായിരുന്നു എം മുരളി.



