യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം

കൊല്ലം ദേശീയപാതയിൽ മാർച്ച് 5ന് (നാളെ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഘോഷയാത്രയും ആറാട്ടും നടക്കുന്നതിനെത്തുടർന്നാണ് ഗതാഗത നിയന്ത്രണം.
ഫെബ്രുവരി 5ന് ഉച്ചയ്ക്കു 12 മുതൽ ആണ് നിയന്ത്രണം. അതിനാൽ, രാമൻകുളങ്ങര മുതൽ ശക്തികുളങ്ങര വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം പരമാവധി ഒഴിവാക്കാൻ പോലീസ് നിർദ്ദേശിച്ചു.

പ്രധാന ഗതാഗത മാർഗ്ഗ നിർദ്ദേശങ്ങൾ:

തിരുവനന്തപുരം → ആലപ്പുഴ (ഹെവി വാഹങ്ങൾ): കൊട്ടിയം ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു കുണ്ടറ – ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎൽ വഴി പോകണം.

ആലപ്പുഴ → തിരുവനന്തപുരം (ഹെവി വാഹങ്ങൾ): ചവറ കെഎംഎൽ ജംക്‌ഷനിൽ തിരിഞ്ഞു ശാസ്താംകോട്ട – ഭരണിക്കാവ് – കുണ്ടറ വഴി കൊട്ടിയം ജം​ഗ്ഷനിൽ എത്തണം.

തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കുള്ള സാധാരണ വാഹനങ്ങൾ: കൊല്ലം കലക്ടറേറ്റ് ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞു മുണ്ടാലുംമൂട് – തിരുമുല്ലവാരം – മരുത്തടി – ശക്തികുളങ്ങര കുരിശടി വഴി ദേശീയപാതയിൽ പ്രവേശിക്കണം.

കൊല്ലം ബൈപാസ് വഴി ആലപ്പുഴ: കടവൂർ ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഹൈസ്കൂൾ ജംഗ്ഷൻ – കലക്ടറേറ്റ് ജംഗ്ഷൻ – മുണ്ടാലുംമൂട് – തിരുമുല്ലവാരം – മരുത്തടി – ശക്തികുളങ്ങര കുരിശടി വഴി യാത്ര തുടരാം.

മൾട്ടി ആക്സിൽ ബസുകൾ: കൊല്ലത്ത് യാത്രക്കാരെ കയറ്റി, ഹൈസ്കൂൾ ജംഗ്ഷൻ – കടവൂർ ബൈപാസ് – കല്ലുംതാഴം – കുണ്ടറ – ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎൽ വഴി യാത്ര തുടരും.

Related Articles

Back to top button