മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മൈസൂരുവിൽ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി…

മൈസൂരുവിൽ മലയാളി വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥി മുഹമ്മദ് വി. ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു. കോഴിക്കോട് ആയഞ്ചേരി സ്വദേശിയാണ്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.



