കളമശ്ശേരിയിൽ സോഫാ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു; തീയണയ്ക്കൽ ശ്രമം തുടരുന്നു

കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ സോഫാ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നാല് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രാത്രി ഏകദേശം 8 മണിയോടെയാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സോഫാ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും ഫോമും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉള്ളതിനാൽ തീ വേഗത്തിൽ ആളിപ്പടർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. നിലവിൽ നാല് യൂണിറ്റുകൾ സംയുക്തമായാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്.

തീ പൂർണ്ണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഗ്നിശമനസേന അറിയിച്ചു.

Related Articles

Back to top button