കേന്ദ്ര ബജറ്റിൽ സെമികണ്ടക്ടർ മിഷൻ 2.0 ന് 40,000 കോടി രൂപ: എന്തു മാറ്റമുണ്ടാക്കുമെന്ന് വിശദീകരിച്ച് രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ബജറ്റിൽ കേരളത്തിന് കാര്യമായ പരിഗണന ലഭിച്ചില്ലെന്ന പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ സെമികണ്ടക്ടർ മിഷൻ 2.0 കൊണ്ട് എന്ത് മാറ്റം സൃഷ്ടിക്കുമെന്ന് വിശദീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സെമികണ്ടക്ടർ മിഷന് വേണ്ടി അനുവദിച്ച 40,000 കോടി രൂപയാണ് ചിലവഴിച്ചത്. സെമികണ്ടക്ടർ മിഷൻ 2.0 പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തിൽ വിശ്വസിക്കാൻ കഴിയുന്നൊരു പങ്കാളിയായി ഇന്ത്യ മാറുമെന്നും ചിപ്പ് രൂപകൽപ്പനയിലും ഗവേഷണത്തിലും മികവുള്ള ലോകോത്തര പ്രതിഭകൾ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ. അതിവേഗം വളരുന്ന കൂറ്റൻ ആഭ്യന്തര വിപണിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം. നമ്മുടെ ഈ കരുത്തുകൾ ശരിയായി പ്രയോജനപ്പെടുത്തിയാൽ, ഈ സാങ്കേതിക മുന്നേറ്റത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.




