മുട്ടുമടക്കി സിപിഎം; ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വരവ് ചിലവ് കണക്ക് അവതരിപ്പിക്കാൻ നിർദ്ദേശം

പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കാൻ സംസ്ഥാന നേതൃത്വം കണ്ണൂർ സിപിഎമ്മിന് നിർദ്ദേശം നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനാണ് നേതൃത്വത്തിൻറെ നിർദ്ദേശം. വരവും ചെലവും പൊതുജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കണം എന്നാണ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. ഫണ്ട് പിരിച്ചതിന്റെ കണക്ക് പൊതുസമൂഹത്തിന് മുന്നിൽ പറയേണ്ടതില്ല എന്ന മുൻ നിലപാടാണ് കണ്ണൂർ സിപിഎം തിരുത്തുന്നത്.

ഒരു കോടിയിലേറെ വരുന്ന സിപിഎം ഫണ്ട് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനനും സംഘവും തട്ടിയെന്ന മുൻ ജില്ലാ കമ്മറ്റി അംഗം വി കുഞ്ഞികൃഷ്ണൻറെ വെളിപ്പെടുത്തലാണ് വലിയ ചർച്ചയ്ക്ക് ഇടയാക്കിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം.

എന്നാൽ പാർട്ടി അന്വേഷണ കമ്മീഷന് പോലും ധനാപഹരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി എതിരാളികളുടെയും മാധ്യമങ്ങളുടെയും കോടാലി കയ്യായ് വി കുഞ്ഞികൃഷ്ണൻ മാറുകയാണെന്നും സിപിഎം പ്രതിരോധിച്ചിരുന്നു. എന്നാൽ, വിഷയം വിവാദമായതോടെ മുട്ടുമടക്കുകയാണ് സിപിഎം. ജനങ്ങൾക്ക് മുന്നിൽ പിരിവിന്റെ കണക്ക് പരസ്യമാക്കാൻ പാർട്ടിക്ക് ഒരു മടിയും ഇല്ലെന്ന് എം വി ഗോവിന്ദൻ പറയുന്നു.

Related Articles

Back to top button