മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 നെതിരെ അതിരൂക്ഷ വിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. കേന്ദ്ര ബജറ്റെന്നല്ല, ‘സാമ്പത്തിക ചതി’ എന്നാണ് വിളിക്കേണ്ടതെന്നാണ് സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഏറ്റവും വലിയ തട്ടിപ്പ് ജി റാം ജി പദ്ധതിയിലാണെന്നും ബേബി ചൂണ്ടിക്കാട്ടി. ജി റാം ജി പദ്ധതിക്കായി 95,000 കോടി രൂപ മാറ്റിവെച്ചത് വലിയ തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 : 40 എന്ന അനുപാതത്തിലുള്ള കേന്ദ്ര – സംസ്ഥാന വിഹിതം സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനെതിരായ അവഗണനയിലും സി പി എം ജനറൽ സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. ഏറെ പ്രതീക്ഷിച്ച എയിംസ്, വിഴിഞ്ഞം പദ്ധതികൾക്ക് പണം അനുവദിക്കാതെ ആമ സംരക്ഷണത്തിന് തുക മാറ്റിവെച്ചത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബേബി അഭിപ്രായപ്പെട്ടു



