ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 9 തവണ ബജറ്റ് അവതരണം; റെക്കോർഡിടാൻ നിർമല സീതാരാമൻ

ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.

മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാമത് പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയുമുണ്ട്.

അതേസമയം, കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ന്യായമായ കാര്യങ്ങൾക്ക് പോലും പലപ്പോഴും നമ്മൾ ബുദ്ധിമുട്ടുകയാണെന്നും നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിന് ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം.പി പറഞ്ഞു. കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഒട്ടും കുറവില്ല. കേരളം ഇവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടാണ് കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജിന് അടക്കം അപേക്ഷിച്ചിട്ടുണ്ട്. എയിംസ് അടക്കമുള്ള ആവശ്യങ്ങളും കേന്ദ്രത്തിന് മുമ്പാകെ വെച്ചിട്ടുണ്ടെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു

Related Articles

Back to top button