അജിത് പവാറിന്‍റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

വിമാന അപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഭാര്യ സുനേത്ര പവാർ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. നാളെ സത്യ പ്രതിജ്ഞയുണ്ടാകുമെന്നും റിപ്പോർട്ട് പുറത്ത് വരുന്നു. സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രഫുൽ പട്ടേൽ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അജിത് പവാറിന്റെ നിര്യാണത്തോടെ ഒഴിവുവന്ന ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ, ധനകാര്യം, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയും ഏറ്റെടുത്തേക്കും. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ) വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കറെ, മന്ത്രി ഛഗൻ ഭുജ്ബൽ എന്നിവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.




