വയോധികയെ കൊലപ്പെടുത്തി കരിമണിമാല കവര്‍ന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ് 

വയോധികയെ കൊലപ്പെടുത്തി കരിമണിമാല കവര്‍ന്ന കേസില്‍ നിർണായക   വഴിത്തിരിവായത് പ്രതിയുടെ കയ്യിലെ മുറിവ്. കുംബഡാജെ മൗവ്വാറിലെ 72കാരി പുഷ്പലത വി ഷെട്ടി കൊല്ലപ്പെട്ട കേസിലാണ് പ്രതി 47 കാരനായ പരമേശ്വരയുടെ കയ്യിലെ മുറിവ് നിര്‍ണായകമായത്. പുഷ്പലതയുടെ വായില്‍ കണ്ട ചോരയാണ് അന്വേഷണ സംഘത്തിന് പ്രതി ആരാണെന്നുറപ്പിക്കാനുള്ള തുമ്പായത്. അത് കൊല്ലപ്പെട്ടയാളിന്റേതല്ല എന്നുകൂടി വ്യക്തമായതോടെ പ്രതിയിലേക്കെത്താന്‍ എളുപ്പമായി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പ്രതിയുടെ ദേഹത്ത് കടിച്ചപ്പോഴാണ് വയോധികയുടെ വായില്‍ രക്തം പുരണ്ടതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. 15ന് ആണ് പുഷ്പലതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button