ജലസേചനത്തിന് ഉപയോഗിക്കുന്ന കുളത്തിൽ അഴുകിയ നിലയിൽ മൃതദേഹം… സംഭവം….

എറണാകുളം കോലഞ്ചേരിക്ക് സമീപം പാങ്കോട് കുളത്തിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം. പുരുഷന്റേതെന്നു സംശയം. പാൻകോട് കരട്ടേക്കുഴിവേലിൽ പൗലോസിന്റെ കൃഷിയിടത്തിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. പുത്തൻകുരിശ് പോലീസും ഫോറൻസിക് ഡിപ്പാർട്ട്മെന്റും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചു അറിഞ്ഞിട്ടില്ല. സമീപത്തെ മിസ്സിംഗ്‌ കേസുകൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലിസ്

Related Articles

Back to top button