2016 ൽ ശ്രീശാന്ത്, ഇത്തവണ സഞ്ജു സാംസൺ?… മറുപടി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഞ്ജുവിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഞ്ജു ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.