കാന്തപുരത്തിന്‍റെ കേരള യാത്രയിൽ പങ്കെടുത്തതിന് ഇ കെ സുന്നി നേതാവിനെതിരെ നടപടി…

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്രയിൽ പങ്കെടുത്തതിന് നടപടി. സമസ്ത ഇ കെ സുന്നി നേതാവിനെതിരെയാണ് നടപടി. കോട്ടയം ജില്ല വൈസ് പ്രസിഡന്റ്‌ അബൂ ശമ്മാസ് മൗലവിയെ സംഘടനയിൽ നിന്ന് പുറത്താക്കി. ഇകെ സമസ്ത കോട്ടയം ജില്ലാ കമ്മിറ്റിയാണ് നടപടി എടുത്തത്. കേരള മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കാസർകോട്​ നിന്നാരംഭിച്ച കേരള യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത്​ സമാപിക്കും. ​​​വെള്ളിയാഴ്ച വൈകുന്നേരം നാലിന്​ പാളയത്ത്​ നിന്ന്​ ആരംഭിക്കുന്ന റാലിയും സെന്‍റിനറി ഗാർഡ്​ പരേഡും പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും.

Related Articles

Back to top button