മുറിയില്‍ കയറി വാതിലടച്ചു… വിളിച്ചിട്ടും തുറന്നില്ല.. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അങ്ങാടിക്കല്‍ തെക്ക് കൊടുമണ്‍ ചിറ പുത്തന്‍ വിള വടക്കേതില്‍ അജേഷിന്റെയും അനിതയുടെയും മകള്‍ ആഷില (14) ആണ് ആത്മഹത്യ ചെയ്തത്. ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ആഷില.

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മുറി തകര്‍ത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Related Articles

Back to top button