ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ..

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി എംഎൽഎ വി കെ പ്രശാന്ത്. സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് കഴിഞ്ഞ് ഏഴു വർഷമായി പ്രവർത്തിക്കുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്തിനാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ്, അത് എംഎൽഎ കോട്ടേഴ്സിന്‍റെ രണ്ടാമത്തെ നിലയിൽ വെച്ചുകൂടെ എന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്കൊപ്പമുള്ള ചിത്രവും ചേർത്താണ് പോസ്റ്റ്.

Related Articles

Back to top button