‘തോറ്റാൽ തല മൊട്ടയടിക്കും’, പറഞ്ഞത് പോലെ തന്നെ വാക്കുപാലിച്ച സ്ഥാനാർത്ഥിയ്ക്ക് വീണ്ടും തോൽവി

കട്ടപ്പന നഗര സഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് കാലിടറി. യുഡിഎഫ് സ്ഥാനാർത്ഥി ഇ.എം.ആഗസ്തിയ്ക്ക് കനത്ത തോൽവി. 60 വോട്ടിന് ആണ് ആഗസ്തി തോറ്റത്. കട്ടപ്പന നഗരസഭയിൽ മുൻ എംഎൽഎ ആയിരുന്നു ഇദ്ദേഹം. 1991 ലും 1996 ലും ഉടുമ്പൻചോലയിൽ നിന്നും 2001ൽ പീരുമേട്ടിൽ നിന്നുമാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിച്ചുവെങ്കിലും എം.എം.മണിയോട് പൊരുതി ജയിക്കാനായില്ല. അന്ന് പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാർത്തയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ആഗസ്തി മൊട്ടയടിച്ച ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇടുക്കി ഡിസിസി മുൻ അധ്യക്ഷനാണ്. 2006ൽ കെപിസിസി ജനറൽ സെക്രട്ടറിയായി. കട്ടപ്പന നഗരസഭ അധ്യക്ഷസ്ഥാനം ഇത്തവണ ജനറലാണ്. നിലവിൽ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.

Related Articles

Back to top button