സ്വീകരിച്ചു; യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികം, സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തം’

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന്റെ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരിജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചുവെന്നും. ഇതിന്റെ തെളിവാണ് തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണ് എൽഡിഎഫിന്റെ പരാജയമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് എപ്പോൾ ലഭിച്ചിട്ടുള്ള ഈ വിജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തങ്ങളെ പിന്തുണച്ച എല്ലാ വോട്ടർമാർക്കും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു.

തിരുവനന്തപുരത്തെ ബിജെപിയുടെ മുന്നേറ്റം ചരിത്രം സൃഷ്ടിക്കുകയാണ്. കോർപ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥികളായ വിവി രാജേഷ്, ആർ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തിൽ ബിജെപി പതാകകളുമായി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.

Related Articles

Back to top button