കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു… കേസ്

കുഴല്‍ കിണര്‍ കുഴിച്ചതിന്റെ ബാക്കി തുക നല്‍കാനുണ്ടെന്ന പേരില്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് തേച്ച് ക്രൂരത. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലാണ് സംഭവം നടന്നത്. ചാലക്കല്‍ വീട്ടില്‍ ബിയാസിന്റെ വീട്ടിലാണ് പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് തൊഴിലാളികൾ ചേർന്ന് ഗ്രീസ് പ്രയോഗം നടത്തിയത്. ബിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ എം ബോര്‍വെല്‍ ഏജന്‍സിയുടെ വാഹനവും തൊഴിലാളികളെയും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.



