ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്.. കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ…

വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഇന്‍ഡിഗോ സിഇഒക്കാണ് നോട്ടീസ് അയച്ചത്. ഇന്ന് വ്യോമയാന മന്ത്രാലയം വിളിച്ച യോഗത്തിന് പിന്നാലെയാണ് നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണം എന്നും പ്രതിസന്ധിയിൽ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് നോട്ടീസ് വിശദമാക്കുന്നത്.

അതേസമയം, ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 20-ലേറെ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകുന്നത് ശബരിമല തീര്‍ത്ഥാടകരെയും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെയുമെല്ലാം വലച്ചു.

Related Articles

Back to top button