ശബരിമല സ്വർണപ്പാളി കേസിലെ പരാമര്‍ശം; കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്

രാഷ്ട്രീയ വിമര്‍ശകനും മാധ്യമപ്രവര്ത്തകരനുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. ശബരിമല സ്വർണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനൽ വഴി കെ എം ഷാജഹാന് മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി.



