മീൻമാ‍‍ർക്കറ്റിലെ തർക്കം, യുവാവിൻറെ നെഞ്ചിൽ കത്തി കുത്തിയിറക്കി 38കാരൻ

വടകരയിൽ മീൻമാർക്കറ്റിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം മാങ്ങിൽ കയ്യിൽ താമസിക്കുന്ന തോട്ടുങ്കൽ നൗഷാദി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാൾ കത്തിയുമായി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാർക്കറ്റിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

താഴെ അങ്ങാടി ബീച്ച് റോഡിൽ ഇടത്തിൽ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തി. വടകര കോടതിയിൽ ഹാജരാക്കിയ നൗഷാദിനെ റിമാന്റ് ചെയ്തു.

Related Articles

Back to top button