ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടം; പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചെറുതോണിയിലെ ഒരു പ്ലേ സ്കൂളിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. ഗിരിജ്യോതി പ്ലേ സ്കൂളിലെ വിദ്യാർത്ഥിയായ ഹെയ്സൽ ബെൻ ആണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന്റെ കോമ്പൗണ്ടിനുള്ളിൽ വെച്ചാണ് അപകടമുണ്ടായത്. ഇനയ തെഹ്‌സിൻ എന്ന മറ്റൊരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് ദാരുണ സംഭവം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ കോമ്പൌണ്ടിലാണ് അപകടം. സ്കൂൾ‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിൻറെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിർത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവർ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിൻറെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിൻറെ കാലിനും പരിക്കേറ്റു. അപ്പോൾ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാൽപാദത്തിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്കൂളിൻറെ വിശദീകരണം ലഭ്യമായിട്ടില്ല.

Related Articles

Back to top button