അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ.. അറസ്റ്റ് കള്ളപ്പണ നിരോധന നിയമപ്രകാരം…

ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അൽ ഫലാഹ് സർവകലാശാല ചെയർമാനായ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിലായത്. ഇന്ന് നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി.
സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു.




