ബഹളമുണ്ടാക്കാതിരിക്കാൻ ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു…നാട്ടുകാരെ കണ്ടതോടെ…

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മാതാപിതാക്കൾ എത്തിയപ്പോൾ പെൺകുട്ടി അവശ നിലയിൽ വീടിന് പുറത്ത് കിടക്കുകയായിരുന്നു.

ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ കയറുകയായിരുന്നു. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളിൽ കയറിയ ഇവര്‍ 14കാരിയെ പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു.

തുടർന്ന് രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. നാട്ടുകാരെ കണ്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

Related Articles

Back to top button