കളിക്കുന്നതിനിടെ അയയിൽ കിടന്ന തോർത്ത് കഴുത്തിൽ കുരുങ്ങി; ഒൻപത് വയസ്സുകാരന്…

കളിക്കുന്നതിനിടെ അയയിൽ കിടന്ന തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നെല്ലായയിലാണ് ദാരുണ സംഭവം. ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ അഞ്ചാം ക്ലാസ്സുകാരനായ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.

അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എൻ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ആഷിക്.

Related Articles

Back to top button