എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ…കുരുക്കായി റിമാൻ്റ് റിപ്പോർട്ട്…

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻ്റ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർ‌ട്ടിൽ പറയുന്നു.

Related Articles

Back to top button