തിരക്കുള്ള ബസ് സ്റ്റോപ്പുകളിലെ സ്ഥിര സാന്നിധ്യം.. ആരും അറിയാതെ പണിയൊപ്പിക്കുന്ന ബബ്ലുവിനെ പൂട്ടിയത്…

കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളിൽ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുന്നതാണ് ബബ്ലുവിന്റെ ശൈലി. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബബ്ലുവിനെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് മൊബൈൽ മോഷ്ടിച്ച് വിൽക്കുന്നതെന്ന് പൊലീസിനോട് ബബ്ലു വെളിപ്പെടുത്തി. പിന്നാലെ കോടതിയിൽ ഹാജരാക്കിയ ബബ്ലുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്



