മാലിന്യം കൂട്ടിയിട്ടു കത്തിച്ചു; പൊലീസിന് 5000 രൂപ പിഴ

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പൊലീസിന് പിഴ. കണ്ണൂർ ടൗൺ സ്‌ക്വയറിന് സമീപം ഇൻഡോർ സ്‌റ്റേഡിയം പരിസരത്ത് മാലിന്യം കത്തിച്ചതിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌മെന്റ് സക്വാഡ് പൊലീസിൽ നിന്ന് പിഴ ഈടാക്കി.

കഴിഞ്ഞ ബുധനാഴച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്നാണ് പൊലീസിനെതിരെ പരാതി ലഭിച്ചത്. പൊലീസ് മൈതാനിയിൽ വൻതോതിൽ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതി ‘9446 700 800’ നമ്പറിൽ ലഭിച്ചത്. ഹരിതകർമ്മ സേനയ്ക്ക് നൽകി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചവയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ പിഴ ചുമത്തിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാം.

Related Articles

Back to top button