മടിയിലെടുത്ത് വെച്ചപ്പോൾ ഒരാൾക്ക് അനക്കമുണ്ടായിരുന്നു..പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല…

അട്ടപ്പാടിയിൽ പണി തീരാത്ത വീടിന്റെ സൺഷേഡ് തകർന്നുവീണ് കുട്ടികൾ മരിച്ചതിന് കാരണം കൃത്യസമയത്ത് വാഹനം കിട്ടാത്തത്ത് കൊണ്ടെന്ന് കുട്ടികളുടെ അമ്മ. മടിയിലെടുത്ത് വെച്ചപ്പോൾ ഒരാൾക്ക് അനക്കമുണ്ടായിരുന്നെന്ന് ദേവി കണ്ണീരോ‌ടെ പറഞ്ഞു. പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. നേരത്തെ ആശുപതിയിലെത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.

പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് വീണ് 7ഉം 4ഉം വയസുള്ള ആദിയും അജ്നേഷും മരിച്ചത്.  ബന്ധുവായ 6 വയസുള്ള അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സൈലൻ്റ് വാലിയോട് ചേർന്നാണ് കരുവാര ഉന്നതി . ഇവിടെ 8 വർഷമായി പണി പാതിയായി കിടക്കുന്ന വീടാണ് ഇടിഞ്ഞു വീണത്. ആൾ താമസമുള്ള വീടല്ല. മേൽക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ കെട്ടിടമായിരുന്നു.  അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദിയും അജ്‌നേഷും ബന്ധുവായ അഭിനയയും ഇവിടെ കളിക്കാൻ എത്തിയതാണ്. വീടിൻ്റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു. പെട്ടെന്നാണ് അപകടം സംഭവിച്ചത്

Related Articles

Back to top button