എൽപിജി സിലിണ്ടർ സബ്‌സിഡിക്ക് ഇ-കെവൈസി നിർബന്ധം; ഇല്ലെങ്കിൽ..

എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിർത്താൻ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. സബ്‌സിഡി നിരക്കിൽ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുൾപ്പെട്ട (പിഎംയുവൈ) ഉപഭോക്താക്കൾ 2026 മാർച്ച് 31നു മുൻപ് കെവൈസി പുതുക്കണം എന്നാണ് നിർദ്ദേശം. ഇ കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിക്ക് അർഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ അറിയിപ്പ്.

Related Articles

Back to top button