ആശാരിപ്പണിക്കെത്തി, ജോലിക്കിടെ വീട്ടിലെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം.. കൊല്ലം സ്വദേശി പിടിയിൽ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി തൊട്ടുംങ്കര വീട്ടില്‍ വിശ്വംബരന്(54) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആശാരിപ്പണിക്കായി എത്തിയതായിരുന്നു ഇയാള്‍. ജോലി നടക്കുന്നതിനിടെ വാതില്‍ പിടിച്ചുകൊടുക്കാനെന്ന വ്യാജേന കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ ലൈംഗിക താല്പര്യത്തോടെ ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിച്ചത്. എസ്ഐ അഭിലാഷ്, എഎസ്ഐ മഞ്ജിത്ത്, സിപിഒ ഷമീര്‍ എന്നിവരുള്‍പ്പെട്ട സംഘം കുന്നമംഗലത്തിനടുത്ത് പത്താം മൈലില്‍ വച്ചാണ് വിശ്വംഭരനെ അറസ്റ്റ് ചെയ്തത്.


