ഭൂട്ടാനിൽനിന്നുള്ള ആഡംബര കാർ കടത്ത്: അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ കൊച്ചിയിൽ ഹാജരാക്കി കസ്റ്റംസ്

ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ കടത്തിയ കേസിൽ മുഖ്യകണ്ണികളിൽ ഒരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക്കിനെ കസ്റ്റംസാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹാജരാക്കിയത്. ഇതിനുമുൻപ് പ്രതിയെ കസ്റ്റംസ് വിശദമായി ചോദ്യംചെയ്തിരുന്നു. പ്രതിയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.



