പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടിയില്ല; സിപിഎം വനിതാ നേതാവ് ബിജെപിയിൽ ചേർന്നു

സിപിഎം വനിതാ നേതാവ് ബിജെപിയിൽ ചേർന്നു. പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സരസ്വതിയാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സരസ്വതി പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. സരസ്വതിയെ ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് എത്തിയാണ് ബിജെപിയിലേക്ക് സ്വാഗതംചെയ്തത്.

സിപിഎം ഏറത്ത് ലോക്കൽ കമ്മിറ്റിയംഗം, ബ്രാഞ്ച് സെക്രട്ടറി, മഹിളാ അസോസിയേഷൻ ഏറത്ത് മേഖല സെക്രട്ടറി, മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗം എന്നീ ചുമതലകളും സരസ്വതി വഹിച്ചിരുന്നു. രണ്ടുതവണയായി ആറുവർഷം സിഡിഎസ് ചെയർപേഴ്സണായിരുന്നു സരസ്വതി. സിപിഎം സീറ്റിൽ രണ്ടുതവണ പഞ്ചായത്തംഗവും ഒരുതവണ ബ്ലോക്ക് പഞ്ചായത്തംഗവുമായി. ഏറത്ത് പഞ്ചായത്തിലേക്കാണ് ഇത്തവണ സീറ്റ് പ്രതീക്ഷിച്ചത്. എന്നാൽ, സീറ്റു നൽകാൻ സിപിഎം പ്രാദേശിക നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പാർട്ടിവിടാൻ സരസ്വതി തീരുമാനിച്ചത്.

Related Articles

Back to top button