വോട്ടർപട്ടിക തീവ്ര പരിഷ്കരണം… വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് ആ​ക്രമണം

വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തി​ന്റെ (എസ്.ഐ.ആർ) ഭാ​ഗമായി വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് ആ​ക്രമണം. ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. വ്യാഴാഴ്ച കോട്ടയം പാക്കിലിൽ ആയിരുന്നു സംഭവം. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയാണ് വീട്ടുടമ നായയെ അഴിച്ചു വിട്ടത്.

കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്.

Related Articles

Back to top button