കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ ബൈക്കും വാനും കൂട്ടിയിടിച്ചു…വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്.. ബൈക്കും ഒമിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

Related Articles

Back to top button