ആഢംബര കാറിലെത്തി ഇലക്ട്രിക് കേബിള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍….പിടിയിലായത്….

ആഢംബര കാറിലെത്തി ഇലക്ട്രിക് കേബിള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പൊന്നാനി മുല്ല റോഡ് സ്വദേശി ചുണ്ടന്റെ വീട്ടില്‍ മുഹമ്മദ് ഫാരിസ് (20) ആണ് പൊന്നാനി പൊലീസിന്റെ പിടിയിലായത്. പൊന്നാനി ചുവന്ന റോഡില്‍ ഉള്ള ഹസന്‍ കോയയുടെ ഉടമസ്ഥതയിലുള്ള മിനാര്‍ എന്ന വാടക സ്റ്റോറില്‍ നിന്നാണ് ഒരു ലക്ഷം വില വരുന്ന ഇലക്ട്രിക് വയറുകള്‍ മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതിയെയും കണ്ടെത്തിയത്. പ്രതിയെ മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.



