ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ കോച്ചിലെ ചവറ്റുകൊട്ടയിൽ നിന്ന് അനക്കം.. യാത്രക്കാർ കണ്ടത്..

ആൻഡമാൻ എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരെ ഞെട്ടിച്ച് എസ്-2 സ്ലീപ്പർ കോച്ചിനുള്ളിൽ പെരുമ്പാമ്പ്. തിങ്കളാഴ്ച വിജയവാഡ ലക്ഷ്യമാക്കി പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയാണ്.

അനക്കം കേട്ട് കോച്ചിൻ്റെ വാതിലിനടുത്ത് വെച്ചിരുന്ന ചവറ്റുകുട്ടയിൽ നോക്കിയപ്പോഴാണ് പെരുമ്പാമ്പ് തലപൊക്കി പുറത്തുവന്നത്. പാമ്പ് സാവധാനം വാതിലിന് നേരെ നീങ്ങുകയും തുടർന്ന് വാതിലിൻ്റെ ഹാൻഡിലിൽ ചുറ്റുകയും ചെയ്തു. യാത്രക്കാരാണ് മാറിനിന്ന് മൊബൈലിൽ ഈ അപ്രതീക്ഷിത ദൃശ്യം പകർത്തിയത്.

ട്രെയിൻ ഡോർണക്കൽ റെയിൽവേ സ്റ്റേഷൻ കടന്നയുടൻ തന്നെ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ വെങ്കിടേശ്വർലു പാമ്പിനെ കണ്ടു. അദ്ദേഹം ഉടൻ തന്നെ ആർ.പി.എഫ്. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് ഗൗഡിനെ വിവരമറിയിക്കുകയും അദ്ദേഹം പാമ്പുപിടുത്തക്കാരനെ ബന്ധപ്പെടുകയും ചെയ്തു.

Related Articles

Back to top button