തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്… സ്ഥാനാർത്ഥി പട്ടികയിൽ ശബരീനാഥൻ അടക്കം പ്രമുഖ…

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎൽഎ കെ എസ് ശബരീനാഥനെ കളത്തിൽ ഇറക്കി പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാൻ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിൽ ധാരണയായത്.

ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷന്റെ ചുമതല മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോർപ്പറേഷൻ പിടിക്കാൻ എല്ലാവിധ ശ്രമവും നടത്താനാണ് കോൺഗ്രസിൽ ധാരണയായിരിക്കുന്നത്.

Related Articles

Back to top button