‘ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ’; ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ല

സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രഖ്യാപനങ്ങൾ നന്നായി നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസം ഇല്ലെങ്കിൽ താൻ ഒന്നും പറയാറില്ല. പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഈ ആത്മവിശ്വാസം ധനവകുപ്പിനുമുണ്ട്. മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ഇതിലും വലിയ പ്രഖ്യാപനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ട്, അതു നടപ്പിലാക്കേണ്ട ഏറ്റവും വലിയ ബാധ്യത ധനവകുപ്പിനായിരുന്നു. കോവിഡിന്റെ സമയവും കേന്ദ്രത്തിന്റെ വലിയ തോതിലുള്ള കടുംവെട്ടും നടന്ന സമയമായിരുന്നു അത്. എന്നാലും നല്ല നിലയില്‍ അതു നടപ്പിലാക്കാന്‍ സാധിച്ചു. ഇപ്പോഴും സര്‍ക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്. അതിനുള്ള കാര്യങ്ങള്‍ കണ്ടിട്ടുതന്നെയാണ് ചെയ്യുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.

Related Articles

Back to top button