കൊലപാതകകേസ് പ്രതിയായ ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ, ശരീരമാസകലം….

അരൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കൊലപാതക കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ. നിരവധി കേസുകളിൽ പ്രതിയായ സുദർശനന്റെ ജനനേന്ദ്രിയമാണ് അതി ക്രൂരമായി മർദ്ദിച്ചശേഷം മുറിച്ച് മാറ്റിയത്. ആലപ്പുഴയിൽ നിന്നാണ് സുദർശനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആലപ്പുഴ അരൂർ സ്വദേശിയാണ് 42കാരനായ സുദർശനൻ. ഒക്ടോബർ 21നാണ് അടിയേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് ഇയാളെ കണ്ടെത്തുന്നത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് 42കാരനെ കണ്ടെത്തിയത്. ശരീരമാസകലം കത്തികൊണ്ട് കുത്തേറ്റു മുറിവുകളും മറ്റ് മർദ്ദനവും ഇയാൾക്ക് ഏറ്റിരുന്നു. ക്രൂരമായ ആക്രമണത്തിൽ ഇയാളുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചിരുന്നു. ആരോഗ്യ നില ഗുരുതരമായി ചികിത്സയിൽ തുടരുന്നതിനാൽ സംഭവിച്ചതിൽ ഇനിയും വ്യക്തതയില്ല



