പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു.. പെൺകുട്ടിയുടെ അമ്മയ്ക്കും ആൺ സുഹൃത്തിനും..

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വയസുമുതല്‍ താന്‍ പീഡനത്തിനിരയായതായി കുട്ടി കൗണ്‍സിലിങ്ങ് സമയത്ത് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2022-ലാണ് കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. മകളെ ലൈംഗിക ചൂക്ഷണത്തിനായി ആണ്‍സുഹൃത്തിന് നല്‍കിയതാണ് അമ്മയ്ക്ക് എതിരെയുള്ള കേസ്.


