ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു.. ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു…
ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു.കോട്ടയം കിടങ്ങൂരിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് സോമനാണ് കൊലപ്പെടുത്തിയത്. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു.
കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




